തൊടുപുഴ: ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇനി പരീക്ഷക്കാലമാണ്. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ക്ലാസുകൾ ഓഫ് ലൈനാകുകയും സ്കൂളുകൾ തുറക്കുകയും ചെയ്തതോടെ കുട്ടികൾ ആശ്വാസത്തോടെയാണ് പരീക്ഷയെ നേരിടാനൊരുങ്ങുന്നത്. ബുധനാഴ്ച മുതലാണ് ഇവരുടെ വാർഷിക പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ രണ്ടിന് അവസാനിക്കത്തക്ക രീതിയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 92,723 കുട്ടികളാണ് ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലായി പരീക്ഷ എഴുതുന്നത്. പരീക്ഷക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് പറഞ്ഞു. ചോദ്യക്കടലാസുകൾ സ്കൂളിൽ എത്തിച്ചിട്ടുണ്ട്. ഒന്ന് മുതൽ നാലുവരെ വർക്ക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പർ. അഞ്ച് മുതൽ ഒമ്പതുവരെ ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും. 31ന് പൊതുപരീക്ഷ തുടങ്ങും. ജില്ലയിൽ ഇത്തവണ 11,628 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. പൊളിച്ചിട്ട റോഡിന്‍റെ ടാറിങ് വൈകുന്നു; നാട്ടുകാർ ദുരിതത്തിൽ മൂലമറ്റം: കുത്തിപ്പൊളിച്ചിട്ട മൂലമറ്റം-കോട്ടമല റോഡിന്‍റെ ടാറിങ് വൈകുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. വർഷങ്ങളായി പൊളിഞ്ഞുകിടന്ന റോഡ് ഹൈകോടതി വിധിയോടെയാണ് നിർമാണം പൂർത്തിയാക്കാൻ തീരുമാനമായത്. എന്നാൽ, മൂന്ന് മാസം മുമ്പ് കുത്തിപ്പൊളിച്ചെങ്കിലും റീടാറിങ് നടത്താത്തതിനാൽ ഇതുവഴി ബസ് സർവിസും മുടങ്ങിയിരിക്കുകയാണ്. റോഡ് പൂർണമായും തകർന്നതോടെ കാൽനടപോലും സാധ്യമല്ലാതായി. സോളിങ് പൂർത്തിയാക്കിയശേഷം റോഡ് നിർമാണം നിലച്ചതാണ് ദുരിതത്തിന് കാരണം. മെറ്റൽ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് ടാറിങ് വൈകാൻ കാരണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. മൂലമറ്റം-കോട്ടമല റോഡിൽ മൂലമറ്റത്തുനിന്ന് 10.3 കിലോമീറ്റർ റോഡിലെ തകരാറുകൾ പരിഹരിക്കാനാണ് ഫണ്ട് അനുവദിച്ചത്. 2000ത്തിലാണ് പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് റോഡ് ഏറ്റെടുപ്പിച്ച് നിർമാണം തുടങ്ങിയത്. രണ്ടു വർഷത്തിനുള്ളിൽ റോഡ് പൂർത്തിയാക്കാമെന്ന ഉറപ്പിലാണ് ടെൻഡർ നൽകിയത്. എന്നാൽ, 22 വർഷം പിന്നിട്ടിട്ടും റോഡ് ഇനിയും യാഥാർഥ്യമായില്ല. ആകെ 10.3 കിലോമീറ്റർ ദൂരമുള്ള റോഡിലെ രണ്ട് കിലോമീറ്റർകൂടി നിർമിച്ചാൽ റോഡ് പൂർത്തിയാകും. TDL Road കുത്തിപ്പൊളിച്ചിട്ട മൂലമറ്റം-കോട്ടമല റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.