ഏലക്കാടും പുല്‍മേടും കത്തിനശിച്ചു

നെടുങ്കണ്ടം: ഉടുമ്പന്‍ചോല ആടുകിടന്താനില്‍ സ്വകാര്യ വ്യക്തിയുടെ . തമിഴ്‌നാട് സ്വദേശിയുടെ അര ഏക്കറോളം ഏലക്കാടും പുല്‍മേടുമാണ് കത്തിയത്. ചൊവ്വാഴ്​ച ഉച്ചക്കാണ് തീപിടിത്തമുണ്ടായത്. ഉടന്‍ വിവരം അറിയിച്ചതിനനുസരിച്ച്​ നെടുങ്കണ്ടം അഗ്നിരക്ഷ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണക്കുകയായിരുന്നു. തേന്‍ എടുക്കാന്‍ പോയവർ തീ ഉപയോഗിച്ച് ഈച്ചയെ കൊന്നശേഷം വലിച്ചെറിഞ്ഞത്​ പുല്‍മേടിൽ വീണതാകാമെന്ന്​ പ്രദേശവാസികള്‍ പറയുന്നു. അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് വാഹനം രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്​. സ്‌റ്റേഷന്‍ ഓഫിസര്‍ സുനില്‍കുമാര്‍, ഫയര്‍മാന്‍മാരായ അജിത്ഖാന്‍, സണ്ണി വര്‍ഗീസ്, പ്രചോദ്, ജിതിന്‍, വിവേക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.