അടിമാലി: സ്പൈസസ് ബോർഡും പൊതുമേഖല അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനിയും മുഖേന നടപ്പാക്കുന്ന ഏലം ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച രാവിലെ 10 മുതൽ രണ്ടുവരെ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കാമ്പയിൻ നടത്തും. ഇൻഷുർ ചെയ്യുന്നതിന് കാർഡമം രജിസ്ട്രേഷൻ നിർബന്ധമാണ്. ആധാറിന്‍റെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പ്, കരം അടച്ച രസീത്, കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പകർപ്പ്, നോമിനിയുടെ ആധാർ കാർഡ് പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇൻഷുറൻസ് തുകയുടെ പ്രീമിയത്തിന്‍റെ 75 ശതമാനം സ്പൈസസ് ബോർഡ് സബ്സിഡി ആയി നൽകും. ഇൻഷുറൻസ് പ്രീമിയം ഹെക്ടറിന് 5310 രൂപയും ഏക്കറിന് 2124 രൂപയുമാണ്. ഈ തുകയിൽ 15 ശതമാനം ഗവ. സബ്സിഡി കർഷകന്‍റെ അക്കൗണ്ടിലേക്ക് തിരിച്ചുനൽകും. ഓൺലൈൻ, യു.പി.ഐ, ജിപേ പേയ്‌മെന്‍റ് വഴി തുക അടക്കാം. അവസാന തീയതി: മാർച്ച് 28. വിവരങ്ങൾക്ക്: 92070 8176, 91 99956 81025.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.