കട്ടപ്പന: 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്‍റെ വിജയത്തിന് സംയുക്ത ട്രേഡ് യൂനിയൻ ജില്ല സമിതി നേതൃത്വത്തിൽ മൂന്ന് പ്രചാരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്‌ച വൈകീട്ട് നാലിന് മൂന്ന് ജാഥയും നെടുങ്കണ്ടത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ സംസാരിക്കും. 24, 25 തീയതികളിൽ ജാഥകൾ ജില്ലയിൽ പര്യടനം നടത്തും. 26ന് തൊഴിലാളികളും ട്രേഡ് യൂനിയൻ പ്രവർത്തകരും വൈകീട്ട് ഏഴിന് വീടുകളിൽ പ്രതിഷേധജ്വാല തെളിക്കും. മാർച്ച് 25, 26, 27 തീയതികളിൽ പന്തംകൊളുത്തി പ്രകടനം എല്ലാ കേന്ദ്രങ്ങളിലും നടത്തും. പണിമുടക്ക് ദിനങ്ങളിൽ 45 സമരകേന്ദ്രത്തിൽ തൊഴിലാളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കളായ കെ.എസ് മോഹനൻ, ടി.എസ്. ബിസി, ടി.ആർ. ശശിധരൻ എന്നിവർ അറിയിച്ചു. പി.എസ്. രാജൻ, പി.പളനിവേൽ, കെ.എസ്. മോഹനൻ എന്നിവരാണ് ജാഥാ ക്യാപ്‌റ്റൻമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.