അടിമാലി: കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമീഷന്‍ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജകുമാരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ടിസി ബിനു നല്‍കിയ ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളി. ഇതോടെ ടിസിക്ക് പഞ്ചായത്ത് അംഗത്വവും പ്രസിഡന്‍റ് സ്ഥാനവും തിരികെ ലഭിക്കാനുള്ള സാധ്യത മങ്ങി. എന്നാല്‍, സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോണ്‍ഗ്രസ് പ്രതിനിധിയായി വിജയിച്ച ടിസി ബിനു 2019ല്‍ കൂറുമാറി സി.പി.എം പിന്തുണയോടെ പ്രസിഡന്‍റായി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതിനല്‍കി. കമീഷന്‍ നടപടി വൈകിയതോടെ കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിച്ചാണ് കേസിന്‍റെ വാദം വേഗത്തിലാക്കിയത്. കഴിഞ്ഞ എട്ടിന് ടിസിയെ അയോഗ്യയാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ഇതിനെതിരെ ടിസി നല്‍കിയ കഴിഞ്ഞ 14ന് നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.