മികച്ച പച്ചക്കറി നഴ്​സറി കർഷകനെ ആദരിച്ചു

കട്ടപ്പന: സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി നഴ്​സറിക്കുള്ള അവാർഡ് കരസ്ഥമാക്കിയ കർഷകൻ ബിജുവിനെ ലയൺസ് ക്ലബ്‌ ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി ആദരിച്ചു. ലയൺസ് ക്ലബ്‌ ഹാളിൽ നടന്ന ചടങ്ങിൽ റീജനൽ ചെയർമാൻ ജിജോ എബ്രഹാം ബിജുവിനെ പൊന്നാടയണിയിച്ച്​ ഫലകം സമ്മാനിച്ചു. ക്ലബിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ല സെക്രട്ടറി ഷൈൻ വർഗീസ് നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ എം.എം. ജോണി, ബെന്നി തോമസ്, ബോബി ജെ. മാത്യു, അഡ്വ. ജോർജ് വേഴാമ്പത്തോട്ടം, ടി.കെ. പ്രസാദ്, ബെന്നി മുട്ടത്ത്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.