കുമളി: മദ്യലഹരിയിൽ സർക്കാർ ആശുപത്രിയിൽ അതിക്രമം കാണിക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത യുവാക്കളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. ആശുപത്രിയിൽ രോഗിയുമായി എത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ആശുപത്രിയിൽ ഡോക്ടർ ഇല്ലാതിരുന്നതാണ് പ്രകോപന കാരണം. സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശികളായ ജോസ് (35), ആമോസ് (31), ധനസിങ് (28) എന്നിവരെ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ അറസ്റ്റ് ചെയ്തു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിലെ സാധന സാമഗ്രികൾ സംഘം നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഒരുമണിക്കൂർ ഒ.പി ബഹിഷ്ക്കരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. cap: വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലെ സാമഗ്രഹികൾ നശിപ്പിച്ചനിലയിൽ ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.