ബസിന്​ മുകളിൽ അപകടകരമായി ഡാൻസ് ചെയ്തവർക്കെതിരെ കേസ്

പീരുമേട്‌: റോഡ്​ വക്കിൽ നിർത്തിയിട്ട ബസിന് മുകളിൽ അപകടകരമായി ഡാൻസ് ചെയ്തവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് അധികൃതർ കേസെടുത്തു. വാഗമണ്ണിന് സമീപം അഗാധ കൊക്കയുള്ള സ്ഥലത്ത് ബസ് നിർത്തിയ ശേഷം ഉച്ചത്തിൽ പാട്ടുവെച്ച് പെൺകുട്ടികൾ ഉൾപ്പെടെ മുകളിൽ കയറി ഡാൻസ് ചെയ്യുകയായിരുന്നു. കാൽതെറ്റിയാൽ കൊക്കയിൽ വീഴുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയെങ്കിലും സംഘം ചെവിക്കൊണ്ടില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പിനെ വിവരം അറിയിക്കുകയും എൻഫോഴ്സ്മൻെറ് സംഘം എത്തി നടപടി സ്വീകരിക്കുകയുമായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിന്‍റെ മുകളിലായിരുന്നു അപകടകരമായ ഡാൻസ്. ബസിന് പിഴ ചുമത്തിയതായും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എം.വി.ഐ വി. അനിൽകുമാർ, എ.എം.വി.ഐ ശ്രീജിത് പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിയെടുത്തത്. ചിത്രവിവരണം idl - Pmd - 1 ബസിന് മുകളിൽ അപകടകരമായി ഡാൻസ് ചെയ്യുന്നവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.