എല്ലാ വില്ലേജിലും ജനകീയ സമിതി

തൊടുപുഴ: ജില്ലയിൽ എല്ലാ വില്ലേജിലും വില്ലേജ്‌ തല ജനകീയ സമിതി രൂപവത്​കരിച്ചു. വില്ലേജ് ഓഫിസുകളുടെ പ്രവർത്തനങ്ങൾ സുതാര്യവും ജനാധിപത്യപരവും ആക്കുന്നതോടൊപ്പം റവന്യൂ വകുപ്പിന്‍റെ ആധുനികവത്കരണത്തിലും പ്രവർത്തന മികവിലും പൊതുജനപങ്കാളിത്തം ഉറപ്പാക്കാനും വില്ലേജ്‌ തല ജനകീയ സമിതികൾ ഉപകരിക്കും. വില്ലേജ് ഓഫിസർമാർ ആണ് ജനകീയ സമിതികളുടെ കൺവീനർ. നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എം.എൽ.എയുടെ പ്രതിനിധി, വിവിധ അസോസിയേഷനുകളുടെ പ്രതിനിധി, പട്ടികജാതി പട്ടികവർഗ പ്രതിനിധി, വനിത പ്രതിനിധി തുടങ്ങിയവർ സമിതിയിലുണ്ട്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സമിതി ചേർന്ന് വില്ലേജ് ഓഫിസിന്‍റെ പ്രവർത്തനം വിലയിരുത്തും. സമിതി രൂപവത്​കരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം ജില്ല കലക്ടർ ഷീബാ ജോർജ് നിർവഹിച്ചു. എ.ഡി.എം ഷൈജു പി. ജേക്കബ്, കുമളി പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ, പീരുമേട് തഹസിൽദാർ, വില്ലേജ് ജനകീയ സമിതി അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, വില്ലേജ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 48 പേര്‍ക്ക് കൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ ഞായറാഴ്ച 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 84 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി ഒന്ന്​, ആലക്കോട് മൂന്ന്​, അറക്കുളം ഒന്ന്​, അയ്യപ്പൻകോവിൽ രണ്ട്​, ബൈസൺവാലി ഒന്ന്​, ചക്കുപള്ളം നാല്​, ഇടവെട്ടി രണ്ട്​, ഏലപ്പാറ ഒന്ന്​, ഇരട്ടയാർ രണ്ട്​, കഞ്ഞിക്കുഴി ഒന്ന്​, കാമാക്ഷി രണ്ട്​, കാഞ്ചിയാർ ഒന്ന്​, കട്ടപ്പന നാല്​, കോടിക്കുളം ഒന്ന്​, കൊന്നത്തടി രണ്ട്​, മണക്കാട് ഒന്ന്​, മരിയാപുരം രണ്ട്​, മുട്ടം ഒന്ന്​, നെടുങ്കണ്ടം രണ്ട്​, പള്ളിവാസൽ ഒന്ന്​, രാജാക്കാട് ഒന്ന്​, തൊടുപുഴ മൂന്ന്​, ഉടുമ്പന്നൂർ മൂന്ന്​, വണ്ടൻമേട് ഒന്ന്​, വണ്ണപ്പുറം രണ്ട്​, വാത്തിക്കുടി ഒന്ന്​, വാഴത്തോപ്പ് ഒന്ന്​, വെള്ളിയാമറ്റം ഒന്ന്​. കലാ-സാംസ്കാരിക-പ്രഭാഷണം സംഘടിപ്പിച്ചു തൊടുപുഴ: ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്‍റെ ഭാഗമായി തൊടുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ തനത് കലാ-സാംസ്കാരിക-പ്രഭാഷണം സംഘടിപ്പിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ട്രീസ ജോസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പ്രഫ. എം.ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജി. സുരേഷ്‌കുമാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍, നഗരസഭ ഉപാധ്യക്ഷ ജെസി ജോണി എന്നിവർ സംസാരിച്ചു. തൊടുപുഴ പൊന്നന്താനം ഭദ്രജ്വാല നാടന്‍ കലാസംഘം നാടന്‍പാട്ടിന്‍റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. ചിത്രം: TDL Prabhashanam ആസാദി കാ അമൃത് മഹോത്സ ഭാഗമായി തൊടുപുഴയിൽ നടത്തിയ തനത് കലാ -സാംസ്കാരിക- പ്രഭാഷണം നഗരസഭ ചെയർമാൻ സനീഷ് ജോർജ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.