ഭക്ഷ്യവസ്തുക്കൾ കടത്തിയ രണ്ട്​ ജീവനക്കാർക്കെതിരെ കേസ്

മൂന്നാർ: ഹോർട്ടി കോർപ്പിന്‍റെ ഗോഡൗണിൽനിന്ന്​ ഭക്ഷ്യവസ്തുക്കൾ കടത്തിയ സംഭവത്തിൽ രണ്ടു താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തു. മൂന്നാർ സ്വദേശികളായ മുരുകൻ, രമേശ് എന്നിവർക്കെതിരെയാണ് കേസ്. ഹോർട്ടികോർപ് മൂന്നാറിൽ ആരംഭിച്ച ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലെ നാലുലക്ഷം രൂപയുടെ ജാം അടക്കമുള്ളവ ഇവർ മറിച്ചുവിറ്റെന്ന മാനേജരുടെ പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.