തൂങ്ങിമരിച്ച യുവാവിന്‍റെ മൃതദേഹം പൊലീസ് എത്തും മുമ്പ്​ സംസ്കരിച്ചു

മൂന്നാർ: തൂങ്ങിമരിച്ച യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ച സംഭവത്തിൽ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചറുടെ പരാതിയിൽ മൃതദേഹം പുറത്തെടുക്കാനൊരുങ്ങി മൂന്നാർ പൊലീസ്. കഴിഞ്ഞ 16ന്​ പുലർച്ചയാണ് കീഴ്പത്താംകുടിയിലെ കമ്യൂണിറ്റി ഹാളിൽ കന്തസ്വാമിയെ (30) തൂങ്ങിമരിച്ച നിലയിൽ കുടി നിവാസികൾ കണ്ടെത്തിയത്. കടുത്ത മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്ന ഇയാൾ രാത്രിയോടെ വീട്ടിൽനിന്ന്​ പോയിരുന്നു. തുടർന്ന്, കുടി നിവാസികൾ നടത്തിയ അന്വേഷണത്തിലാണ് കമ്യൂണിറ്റി ഹാളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത ബന്ധുക്കൾ പൊലീസിനെ അറിയിക്കാതെ ആചാരപ്രകാരം സംസ്കരിച്ചു. സംഭവം ശ്രദ്ധയിൽപെട്ട വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പൊലീസിന് വിവരം കൈമാറി. മൂന്നാർ സി.ഐ മനീഷ് കെ. പൗലോസിന്‍റെ നേതൃത്വത്തിൽ കുടിയിൽ നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.