അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് ഭരണ നിർവഹണ മികവിനുള്ള സംസ്ഥാനതല അംഗീകാരം. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ എല്ലാ തരത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തി നൽകുന്ന മുൻഗണന പട്ടികയിൽ 21ആം സ്ഥാനമാണ് ലഭിച്ചത്. ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്തി നൽകുന്ന മുൻഗണനാക്രമത്തിൽ 26ൽ 18 മാർക്കോടെ മികച്ച പഞ്ചായത്തുകളിൽ മൂന്നാംസ്ഥാനത്തെത്തി. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയപ്പോൾ ആദിവാസി പരമ്പരാഗത കൃഷി നിലനിർത്തി ജൈവകൃഷിയിലൂടെ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് കൊളമാംകുഴി ആദിവാസി സങ്കേതത്തെ സംസ്ഥാനത്തെ മികച്ച കാർഷികകേന്ദ്രമായി തെരഞ്ഞെടുത്തു. മികച്ച കൃഷി അസിസ്റ്റന്‍റുമാരെ തെരഞ്ഞെടുത്തപ്പോൾ അടിമാലി കൃഷിഭവനിലെ ഉമേഷ് നാരായണൻ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തിനും ജില്ലയിൽ ഒന്നാംസ്ഥാനത്തിനും എത്തി. നേട്ടങ്ങൾ കൈവരിക്കാൻ പ്രയത്നിച്ച് ജീവനക്കാരെ 30ന് പഞ്ചായത്ത് ഹാളിൽ ആദരിക്കുമെന്ന് ഭരണസമിതി അംഗങ്ങളായ ഷേർളി മാത്യു, സി.ഡി. ഷാജി, ബാബു കുര്യാക്കോസ്, ദീപ രാജീവ്, വി.ടി. സന്തോഷ്, രേഖ രാധാകൃഷ്ണൻ, സെക്രട്ടറി സതീഷ് കുമാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.