സംസ്ഥാന സർക്കാറിന്‍റെ കാർഷിക അവാർഡ്: ​ജൈവ കൃഷിയിൽ നേട്ടംകൊയ്ത്​ കുളമാംകുഴി ആദിവാസി സങ്കേതം

അടിമാലി: ജൈവ കൃഷിയിലൂടെ സംസ്ഥാന പുരസ്കാരം നേടി കുളമാംകുഴി ആദിവാസി സങ്കേതം. അടിമാലി പഞ്ചായത്തിലെ 20ആം വാർഡിൽപ്പെട്ട കുളമാംകുഴി സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനത്തിനും ജില്ലയിൽ ഒന്നാംസ്ഥാനത്തിനും അർഹമായി. തികച്ചും ജൈവ രീതിയിലാണ് ഇവിടെ കൃഷി. കുരുമുളക്, മഞ്ഞൾ, ഇഞ്ചി,കൊക്കോ, കമുങ്ങ്, മഞ്ഞകൂവ, വെള്ള കൂവ, ഔഷധസസ്യങ്ങൾ, തേൻ, പച്ചക്കറി തുടങ്ങി എല്ലാ കൃഷികളും ജൈവ രീതിയിലാണ്. മത്സ്യക്കുളം, ആട്, കോഴി, കന്നുകാലി ഫാം എന്നിവയുമുണ്ട്. മുതുവാൻ സമുദായത്തിൽപെട്ട 85 കുടുംബങ്ങളിലായി മുന്നൂറോളം പേരാണ് കുടിയിൽ കൃഷി നടത്തുന്നത്. 500 ഏക്കറോളം സ്ഥലത്താണ് കൃഷി. കംപോസ്റ്റ് യൂനിറ്റ്, മഴ കുഴി, ബണ്ട് മുതലായവ നിർമിച്ച് മണ്ണൊലിപ്പ് തടയുന്നു. കീടങ്ങളെ തടയാൻ കാട്ടുചെടികളുടെ മിശ്രിതമാണ് ഉയോഗിക്കുന്നത്. വാർഡ്​ അംഗം ദീപ രാജീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.