തൊടുപുഴ: ഭവനരഹിതർക്കായി സമ്പൂർണ ഭവനപദ്ധതി, ആരോഗ്യകേന്ദ്രങ്ങളെ ജന സൗഹൃദമാക്കാനുള്ള 'ആർദ്രം' പദ്ധതി എന്നിവക്ക് ഊന്നൽ നൽകുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ക്ഷീരവികസനം, ഫലവൃക്ഷത്തൈ വിതരണം, മാലിന്യ സംസ്കരണം, ഭിന്നശേഷിക്കാരുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി പട്ടികവർഗ വികസനം, സാംസ്കാരിക പുരോഗതി എന്നിവക്കൊപ്പം ടൂറിസം വികസനത്തിനും ഊന്നൽ നൽകുന്നു. തൊഴിലുറപ്പ് പദ്ധതിക്കായി അഞ്ചുകോടി രൂപ വകയിരുത്തി. 21,53,70,000 രൂപ വരവും 21,39,74,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.കെ. ബിജു അവതരിപ്പിച്ചത്. പ്രസിഡന്‍റ് ട്രീസ ജോസ് അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഗ്ലോറി, പൗലോസ്, മാർട്ടിൻ ജോസഫ്, ലാലി ജോയി, ഭരണസമിതി അംഗങ്ങളായ ബിന്ദു ഷാജി, നീതുമോൾ ഫ്രാൻസിസ്, ഇ.കെ. അജിനാസ്, സുനി സാബു, അന്നു അഗസ്റ്റിൻ, ജോബി പൊന്നാട്ട്, ജിജോ കഴിക്കിച്ചാലിൽ, എ. ജയൻ എന്നിവർ പങ്കെടുത്തു. ---------- TDL thodupuzha budget തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ് എം.കെ. ബിജു അവതരിപ്പിക്കുന്നു ---------- ലിഫ്റ്റ് ലൈസന്‍സ് പുതുക്കണം ഇടുക്കി: ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അനുമതിയില്ലാതെയും ലൈസന്‍സുകള്‍ പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകള്‍ / എസ്‌കലേറ്ററുകള്‍ 'കേരള ലിഫ്റ്റ്സ് ആന്‍ഡ് എസ്‌കലേറ്റേഴ്സ് റൂള്‍സ് 2012' പ്രകാരം നിയമവിധേയമാക്കണം. 30 ദിവസത്തിനുള്ളില്‍ അപേക്ഷ നൽകണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04862 253465. elidukki@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.