മട്ടുപ്പാവ്​ കൃഷിയിലൂടെ പുന്നൂസ്​ ഉയരങ്ങളിൽ

മികച്ച മട്ടുപ്പാവ്​ കൃഷിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തൊടുപുഴ സ്വദേശിയായ പുന്നൂസ്​ ജേക്കബിന്​ തൊടുപുഴ: വീട്ടിലെ ആവശ്യങ്ങൾക്കായി മട്ടുപ്പാവിൽ കൃഷി തുടങ്ങിയ പുന്നൂസിനെ തേടിയെത്തിയത്​ സംസ്ഥാന കർഷക പുരസ്കാരം. മികച്ച മട്ടുപ്പാവ്​ കൃഷിക്കുള്ള ഒന്നാംസ്ഥാനമാണ്​ തൊടുപുഴ സ്വദേശിയായ പുന്നൂസ്​ ജേക്കബിന്​ ലഭിച്ചത്​​​. 50,000 രൂപയും ഫലകവുമാണ് പുരസ്കാരം. നഗരമധ്യത്തിലെ വീടിന്​ സമീപ ബഹുനിലക്കെട്ടിടത്തിന്‍റെ മുകളിലാണ്​ പുന്നൂസിന്‍റെ കൃഷിയിടം. 2012ലായിരുന്നു മട്ടുപ്പാവ് കൃഷി തുടങ്ങിയത്. വീട്ടിലേക്കാവശ്യമായ ജൈവപച്ചക്കറി ഉൽപാദിപ്പിക്കുക എന്നത്​ മാത്രമായിരുന്നു ഉദ്ദേശം. വളരെ ചുരുങ്ങിയ സ്ഥലത്താണ്​ ആദ്യം കൃഷി ചെയ്തത്​. അത്​ വിജയം കണ്ടതോടെ ഓരോ വർഷവും കൃഷി വ്യാപിപ്പിച്ചു. മഴമറ തീർത്തായിരുന്നു കൃഷി ചെയ്തത്​. വെണ്ട, വഴുതന, പാവൽ, പടവലം, കാബേജ്, പയർ വർഗങ്ങൾ, പുതിന, മല്ലി, തക്കാളി എന്നിവ മട്ടുപ്പാവിലുണ്ട്​. ടെറസിന്‍റെ മുകളിലായതുകൊണ്ട്​ കീടങ്ങളുടെയടക്കം ആക്രമണം കുറവാണെന്ന്​ ഇദ്ദേഹം പറയുന്നു. പൂര്‍ണമായും ജൈവപച്ചക്കറി കൃഷി അവലംബിക്കുന്നതിനാൽ വിളകൾക്ക്​ നല്ല വില ലഭിക്കുന്നുണ്ടെന്ന്​ പുന്നൂസ് പറയുന്നു. ഇപ്പോൾ 3500 ചതുരശ്ര അടിയിൽ 450 ഓളം ഗ്രോബാഗുകളിലാണ്​ കൃഷി നടത്തുന്നത്​. ലോക്ഡൗൺ സമയത്ത് കൃഷിയിൽ ​കൂടുതൽ സമയം ശ്രദ്ധിക്കാൻ സമയം കിട്ടിയതായി പുന്നൂസ് പറഞ്ഞു. കൃഷി വകുപ്പിന്‍റെയും തൊടുപുഴ നഗരസഭയുടെയും മികച്ച മട്ടുപ്പാവ് കർഷകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ------- ​TDL PUNOOS JACOB മട്ടുപ്പാവിലെ കൃഷിയിടത്തിൽ പുന്നൂസ്​ ജേക്കബ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.