തൊടുപുഴ: ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം കാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ മഴക്കാല പൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ല ഭരണകൂടം. കുടിവെള്ള സ്രോതസ്സുകള്‍ ശുചീകരിക്കുകയും മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യുക, ഡ്രൈഡേ ആചരിക്കുക, റബര്‍, പൈനാപ്പിള്‍ തോട്ടം പോലുള്ള മേഖലകളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. കന്നുകാലികളെ വളര്‍ത്തുന്നവര്‍ അവയുടെ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം തുടങ്ങി എല്ലാ മേഖലകളിലും എല്ലാ വകുപ്പുകളും യോജിച്ചുകൊണ്ട് ശുചിത്വ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കലക്ടർ ഷീബ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷത്തെ പകര്‍ച്ചവ്യാധികളുടെ സ്ഥിതിവിവര കണക്കുകള്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുഷമ അവതരിപ്പിച്ചു. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ, മലമ്പനി മുതലായവ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൊതുക് നിവാരണത്തിന് നടപടി വേണം. മലേറിയ, ഫൈലേറിയ മുതലായവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അന്തർ സംസ്ഥാന തൊഴിലാളികളില്‍ പരിശോധന നടത്തണം. ആരോഗ്യ ജാഗ്രത - പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്‍റെ ഭാഗമായി ഓണ്‍ലൈനായി ചേര്‍ന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ ജസീര്‍ പി.വി, ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി.രമേഷ് എന്നിവർ സംസാരിച്ചു. ------ കൃഷിമന്ത്രി 20ന് കാന്തല്ലൂരിൽ തൊടുപുഴ: കൃഷിമന്ത്രി പി.പ്രസാദ് ഈമാസം 20ന് വൈകീട്ട് നാലിന് കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ഷകരുമായി കാന്തല്ലൂര്‍ വി.എഫ്.പി.സി.കെ ഹാളില്‍ മുഖാമുഖം പരിപാടി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.