കട്ടപ്പന: കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ ബസിടിച്ച് സ്കൂട്ടർ യാത്രികനായ കക്കാട്ടുകട പാലക്കല്‍ ജോസിന് പരിക്കേറ്റു. ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. കട്ടപ്പനയില്‍നിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. മുന്നില്‍പോകുകയായിരുന്ന ഓട്ടോറിക്ഷ വേഗം കുറച്ചതോടെ ബസ് വെട്ടിച്ചതാണ് അപകട കാരണം. സ്‌കൂട്ടര്‍ ബസിനടിയില്‍ അകപ്പെട്ടെങ്കിലും ജോസ് രക്ഷപ്പെട്ടു. അപകടത്തെതുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം കട്ടപ്പന പൊലീസെത്തി പുനഃസ്ഥാപിച്ചു. ദിവസേന ആംബുലന്‍സുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ നരിയമ്പാറ മുതല്‍ കാഞ്ചിയാര്‍ വരെ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണം. --------- ഫോട്ടോ. കാക്കാട്ടുകടയിൽ ബസിന്റെ മുൻചക്രത്തിനടിയിൽപെട്ട സ്കൂട്ടർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.