സുഹൃത്തിനെ കൊന്ന പ്രതിയുമായി തെളിവെടുപ്പ്

കട്ടപ്പന: മദ്യത്തിൽ വിഷം കലർത്തി നൽകി 18കാരനായ സുഹൃത്തി​നെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രവീൺകുമാറിനെ പൊലീസ്​ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നെറ്റിത്തൊഴു മണിയംപെട്ടി സ്വദേശി രാജ്കുമാറാണ് കൊല്ലപ്പെട്ടത്. രാജ്കുമാറിന്‍റെയും പ്രതി പ്രവീണിന്റെയും വീടുകൾ മണിയംപെട്ടിയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷത്തിന്‍റെ ബാക്കി വീടിന് സമീപത്തുനിന്ന്​ കണ്ടെടുത്തു. പ്രവീണിന്റെ മൊബൈൽ ഫോൺ കണ്ടെത്താനായില്ല. ഇതിനിടെ കൊലപാതകത്തിന് കാരണമായി പ്രതി പൊലീസിനോട് പറഞ്ഞ കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. സഹോദരിയോട് രാജ്കുമാർ അപമര്യാദയായി പെരുമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്​ പ്രവീൺ പൊലീസിനോട്​ പറഞ്ഞത്. എന്നാൽ, ഇയാളുടെ മൊഴിക്ക് വിരുദ്ധമായ വിവരങ്ങളാണ് സമീപവാസികളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും പൊലീസിന് ലഭിച്ചത്. പ്രവീൺ സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കഞ്ചാവ് കൈവശം വെച്ചതിന് നേരത്തെ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തെളിവെടുപ്പിനുശേഷം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ പൊലീസ്​ കസ്റ്റഡിയിൽ നൽകി. ചിത്രം: കൊലപാതക കേസിലെ പ്രതി രാജ്‌കുമാറിനെ തെളിവെടുപ്പിനായി പൊലീസ്​ ജീപ്പിൽ കൊണ്ടുപോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.