ഡ്രൈവർമാർക്ക്​ വിശ്രമകേന്ദ്രം വേണം

മുട്ടം: ടാക്സി ഡ്രൈവർമാർക്ക്​ വിശ്രമകേന്ദ്രം നിർമിക്കണമെന്ന്​ ആവശ്യം. മുട്ടം ടാക്സി സ്റ്റാൻഡിൽ എൺപതിലധികം ഡ്രൈവർമാർ ഉണ്ടെങ്കിലും വിശ്രമകേന്ദ്രമില്ല. വർഷങ്ങൾക്ക് മുമ്പ്​ സ്റ്റാൻഡിന് പിറകിൽ വിശ്രമകേന്ദ്രം ഉണ്ടായിരുന്നു. എന്നാൽ, സമീപത്തെ മരം വീണ് മേൽക്കൂര നശിച്ചു. മാസങ്ങളോളം ഇങ്ങനെ കിടന്നിട്ടും അറ്റകുറ്റപ്പണി പഞ്ചായത്ത് നടത്തിയില്ല. തുടർന്ന് വിശ്രമകേന്ദ്രത്തിന്റെ പൈപ്പുകളും മേൽക്കൂരയുമെല്ലാം മോഷണം പോയി. അവശേഷിച്ച നാലുപൈപ്പ്​ എടുത്ത് സമീപത്തെ മരച്ചുവട്ടിൽ കല്ലുകൾ നിരത്തി ഡ്രൈവർമാർതന്നെ ഇരിപ്പിടം ഒരുക്കുകയായിരുന്നു. മഴക്കാലം വന്നതോടെ താൽക്കാലിക ഇരിപ്പിടവും പോരാതായി. തുടർന്ന് മുളങ്കമ്പും പനയോലയും പടുതയും ഉപയോഗിച്ച് പഴയ തറയുടെ മുകളിൽ വിശ്രമകേന്ദ്രം പണിതു. മൂന്ന്​ വർഷം മുമ്പ്​ ഇതും നശിച്ചു. കടുത്ത വെയിലിൽ വാഹനങ്ങളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു. tdl mltm വർഷങ്ങൾക്ക് മുമ്പ്​ ടാക്സി ഡ്രൈവർമാർ നിർമിച്ച വിശ്രമകേന്ദ്രം. ഇത് തകർന്ന അവസ്ഥയിലാണ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.