അപൂർവ രോഗത്തി‍െൻറ പിടിയിൽ അർജുൻ; കനിവുകാത്ത്​ കുടുംബം

അപൂർവ രോഗത്തി‍ൻെറ പിടിയിൽ അർജുൻ; കനിവുകാത്ത്​ കുടുംബം നെടുങ്കണ്ടം: മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ രോഗം പിടിപെട്ട്​ എട്ടുവര്‍ഷമായി ചികിത്സയിൽ കഴിയുന്ന 10 വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. നെടുങ്കണ്ടം പൊന്നാമല ചിറക്കല്‍ ഷിജു-രമ്യ ദമ്പതികളുടെ മൂത്ത മകന്‍ അര്‍ജുന്‍ കൃഷ്ണനാണ് അപൂര്‍വ രോഗത്താല്‍ വലയുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കൂട്ടുകാരെല്ലാം സ്‌കൂളിലെത്തിയെന്നറിഞ്ഞപ്പോള്‍ മുതല്‍ അര്‍ജുനും സ്‌കൂളില്‍ പോകണമെന്ന വാശിയിലാണ്. എന്നാല്‍, അപൂര്‍വരോഗം പകരുന്ന വേദന അനുഭവിക്കുന്ന മകനെ സ്‌കൂളിൽ അയക്കാൻ കഴിയാത്ത അവസ്ഥയിലാണ്​ മാതാപിതാക്കൾ. ബഥേല്‍ സെന്‍റ്​ ജേക്കബ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. വീട്ടില്‍നിന്ന്​ സ്‌കൂളിലേക്ക് നാല് കിലോമീറ്ററിലധികം ദൂരമുണ്ട്. പ്രധാന പാതയിലേക്കുള്ള റോഡി‍ൻെറ ശോച്യാവസ്ഥ മൂലം വാഹനങ്ങള്‍ കടന്നുവരാറില്ല. അര്‍ജുന് നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ എപ്പോഴും ഒരാള്‍ കൂട്ടിരിക്കേണ്ട സാഹചര്യവും ഉണ്ട്. രണ്ടാം വയസ്സിലാണ് അർജു‍ൻെറ അപൂര്‍വ രോഗം തിരിച്ചറിയുന്നത്. അന്ന് മുതല്‍ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചു. നിലവില്‍ ആയുര്‍വേദ ചികിത്സയാണ്. 18 വയസ്സുവരെ തുടര്‍ ചികിത്സ നല്‍കണം. എന്നാല്‍, കൂലിവേലക്കാരായ, മാതാപിതാക്കള്‍ക്ക് ഇതിന്​ പണം കണ്ടെത്താനാവാത്ത സാഹചര്യമാണ്. ഒരു മുറിയും അടുക്കളയും മാത്രമുള്ള ഇടുങ്ങിയ വീട്ടിലാണ് കുടുംബം കഴിയുന്നത്. ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഈ നിര്‍ധന കുടുംബത്തിന്​ വീട് അനുവദിച്ചിട്ടില്ല. അർജുന്​ ചികിത്സ സഹായം കണ്ടെത്താൻ പിതാവ്​ ഷിജുവി‍ൻെറ പേരിൽ യൂനിയൻ ബാങ്ക്​ നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ട്​ തുറന്നിട്ടുണ്ട്​ (നമ്പർ: 455102010027258, ഐ.എഫ്​.എസ്​.സി: UBINO545511, ഗൂഗ്​ൾ പേ: 9656882877). ചിത്രം അര്‍ജുന്‍ കൃഷ്ണന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.