മുതിർന്ന പൗരന്മാർ ധർണ നടത്തി

കട്ടപ്പന: വയോജനങ്ങളോടുള്ള കേന്ദ്ര സർക്കാറി‍ൻെറ അവഗണന​ക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്​സ് വെൽഫെയർ അസോ. ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ധർണനടത്തി. വയോജന പെൻഷനിലെ കേന്ദ്രവിഹിതം 200രൂപയിൽനിന്ന്​ 5000 ആയി വർധിപ്പിക്കുക, കേന്ദ്രം വയോജനനയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിന്​ മുന്നിൽ നടന്ന ധർണ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസ്​ സ്കറിയ കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. സാഹിത്യസംഘം ജില്ല പ്രസിഡന്‍റ്​ സുഗതൻ കരുവാറ്റ, കെ.ആർ. രാമചന്ദ്രൻ, ടി.കെ. വാസു, കെ.വി. വിശ്വനാഥൻ, ഇ.ജി. പാപ്പു, ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു. ചെറുതോണിയിൽ അസോ. ജില്ല പ്രസിഡന്‍റ്​ കെ.ആർ. ജനാർദനൻ ഉദ്ഘാടനം ചെയ്തു ഡോ.സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. കാഞ്ചിയാർ, അടിമാലി, പീരുമേട്, ശാന്തൻപാറ, കഞ്ഞിക്കുഴി, മണിയാറൻ കുടി എന്നിവിടങ്ങളിലും ധർണ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.