ജൈവവള വിതരണം: അഴിമതി ആരോപണം തള്ളി നെടുങ്കണ്ടം പഞ്ചായത്ത്​

നെടുങ്കണ്ടം: പഞ്ചായത്ത് നടപ്പാക്കുന്ന ജൈവവള പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്​ നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 40 ലക്ഷം രൂപയാണ് വിതരണത്തിന്​ വകയിരുത്തിയത്. ഇതില്‍ 30 ലക്ഷം ഉല്‍പാദന മേഖലയുമായി ബന്ധെപ്പട്ട് പ്ലാന്‍ ഫണ്ടില്‍നിന്ന്​ 10 ലക്ഷം ഗുണഫോക്തൃ വിഹിതവുമാണ്. പഞ്ചായത്തിലെ 2000 കര്‍ഷകര്‍ക്ക് 2000 രൂപയുടെ ജൈവവളം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്​. കഴിഞ്ഞമാസം ആസൂത്രണ സമിതി അംഗീകാരവും ലഭിച്ചു. മഴക്കാലത്തിന് മുമ്പ് കര്‍ഷകർക്ക്​ വളം എത്തിക്കാൻ ശ്രമിച്ചെങ്കിലും നിര്‍വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫിസര്‍ സ്ഥലംമാറി പോയതിനാല്‍ ടെൻഡര്‍ നടപടി നീണ്ടു. നാല് കമ്പനികളിൽ കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ തന്ന കമ്പനിക്കാണ്​ ടെൻഡര്‍ നല്‍കിയത്​. കൂട്ടുപിണ്ണാക്ക് 21.90 രൂപ നിരക്കിലും കുമ്മായം 14.40 രൂപ നിരക്കിലും കരാർ ഉറപ്പിച്ചു. ബാക്കി തുകക്ക്​ ടെൻഡറില്‍ കാണിച്ചിട്ടുള്ള ഗുണനിലവാരമുള്ള ജൈവവളം അധികമായി നല്‍കുന്നതിന് തടസ്സമില്ലെന്ന്​ കൃഷി ഓഫിസറുടെ കത്തി‍ൻെറയും സെക്രട്ടറിയുടെ നിയമോപദേശത്തിലും ഈ മാസം 10ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഐകകണ്​ഠ്യമായ തീരുമാനം എടുത്തു. ചില അംഗങ്ങള്‍ ഇതിനെതിരെ വിയോജന കുറിപ്പ് നല്‍കി എന്ന വാര്‍ത്ത അവാസ്തവമാണ്. 872 ഗുണഭോക്താക്കള്‍ മാത്രമാണ് വിഹിതം അടച്ചത്. സപ്ലൈ ഓര്‍ഡര്‍ പോലും നല്‍കുന്നതിന് മുമ്പ് അഴിമതി ആരോപണം ഉയര്‍ത്തുന്നതിന്​ പിന്നിൽ ഗൂഢ ലക്ഷ്യമാണെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍, വൈസ് പ്രസിഡന്‍റ്​ സിജോ നടക്കല്‍, എൻ.കെ. ഗോപിനാഥന്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.