കേശദാന പദ്ധതിക്ക് തുടക്കം

അടിമാലി: ഡിഗ്രി വിദ്യാർഥിയായ അഡ്സൈ എസ്.മങ്ങാട്ടി‍ൻെറ 45 സെന്‍റിമീറ്ററോളം തലമുടി മുറിച്ചുനൽകി അടിമാലി വൈസ്​മെൻ ക്ലബി‍ൻെറ കേശദാന പദ്ധതിക്ക് തുടക്കമായി. തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി. നിരവധി ആൺകുട്ടികളും പെൺകുട്ടികളും സ്ത്രീകളും മുടി മുറിച്ചുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുമ്പോട്ടു വരുന്നതായി ക്ലബ് ഭാരവാഹികൾ പറഞ്ഞു. ഒരുവർഷത്തെ കാമ്പയി‍ൻെറ ഉദ്ഘാടനം ക്ലബ് പ്രസിഡന്‍റ്​ ബിജു ലോട്ടസ് നിർവഹിച്ചു. സെക്രട്ടറി സുജിത് പി.ഏലിയാസ്, ട്രഷറർ സാന്‍റി മാത്യു, ഭാരവാഹികളായ വർഗീസ് പീറ്റർ കാക്കനാട്ട്, ജോസ് മാത്യു, നോബിൾ മാത്യു, മെനറ്റ്സ് ക്ലബ് പ്രസിഡന്‍റ്​ ദീപ്തി ബിജു, സെക്രട്ടറി നിഷ സുജിത്, വൈസ് ലിങ് പ്രസിഡന്‍റ്​ ആൻമരിയ, സെക്രട്ടറി അലൽ സുജിത് തുടങ്ങിയവർ നേതൃത്വം നൽകി. idl adi 2 club ചിത്രം - അടിമാലി വൈസ്​മെൻ ക്ലബി‍ൻെറ കേശദാനം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്‍റ്​ ബിജു ലോട്ടസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.