മറയൂരിൽ ആദിവാസി മ്യൂസിയം വരുന്നു

മറയൂർ: വലിയ തോതിൽ ആദിവാസി വിഭാഗങ്ങൾ അധിവസിക്കുന്ന മറയൂർ അഞ്ചുനാട് മേഖലയില്‍ പരമ്പരാഗത ഉല്‍പന്നങ്ങളും മറ്റ് ചരിത്രപ്രാധാന്യമുള്ള വസ്തുക്കളും ഉള്‍പ്പെടുത്തി മറയൂരില്‍ മ്യൂസിയം സ്ഥാപിക്കുന്നു. മുരുകന്‍ മലയില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിന്‍റെ കെട്ടിട നിർമാണത്തിന്​​ ഡീൻ കുര്യാക്കോസ്​ എം.പിയുടെ ഫണ്ടിൽനിന്ന്​ 34 ലക്ഷം അനുവദിച്ചിട്ടുണ്ട്​. അഞ്ചുനാട് മേഖലയായ മറയൂര്‍, കാന്തല്ലൂര്‍ ​പ്രദേശങ്ങളിൽ മാത്രം 36 ആദിവാസിക്കുടികളിലായി അയ്യായിരത്തിലധികം കുടുംബങ്ങളാണ് വസിക്കുന്നത്. ഇവിടെ മലനിരകളില്‍ താമസിക്കുന്ന ആദിവാസികളുടെ ജീവിതം നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്നവയാണ്​. 20 വര്‍ഷം മുമ്പുവരെ തനത്​ ജീവിതശൈലികളും സ്വന്തമായി ഉൽപാദിപ്പിച്ചെടുത്ത കൃഷി വിളകളെ ആശ്രയിച്ചുള്ള ഭക്ഷണരീതികളുമാണ്​ ഇവർ പിന്തുടർന്നിരുന്നത്​. പരമ്പരാഗതമായി ഉപയോഗിച്ചുവന്ന വസ്തുക്കളും കൃഷി വിളകളും കലാരൂപങ്ങളും ഉള്‍പ്പെടുത്തിയാകും മ്യൂസിയം സ്ഥാപിക്കുക. അധികമായി വേണ്ടിവരുന്ന നിർമാണച്ചെലവ്​ പഞ്ചായത്ത്​ ഫണ്ടിൽനിന്ന്​ വകയിരുത്തും. മറയൂര്‍ മേഖലയിലെ വിനോദസഞ്ചാരത്തിന് മ്യൂസിയം മുതൽക്കൂട്ടാകുമെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ഉഷ ഹെന്‍ട്രി ജോസഫ് പറഞ്ഞു. ചിത്രം TDG100 Marayoor മറയൂരിൽ ആദിവാസി മ്യൂസിയം സ്ഥാപിക്കുന്ന സ്ഥലവും സമീപം ശിലായുഗ കാലഘട്ടത്തിന്‍റെ ശേഷിപ്പായ മുനിയറയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.