-താപനില ഒമ്പത് മുതൽ 19 ഡിഗ്രിവരെ മാത്രം കട്ടപ്പന: ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമയേകുന്ന കിഴുകാനം കാനനപാതയിലൂടെ കടന്നുപോകാൻ മോഹിക്കാത്ത സഞ്ചാരികളില്ല. ഉപ്പുതറയിൽനിന്ന് കണ്ണംപടി, മേമാരി, കത്തി തേപ്പൻ, വാക്കത്തി, മുല്ലള്ള്, ഭീമൻചുവട് തുടങ്ങിയ ആദിവാസിക്കുടികളിലേക്കുള്ള കാനനപാതയാണ് കിഴുകാനം. ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ പ്രത്യേകത ഇവിടെ അനുഭവപ്പെടുന്ന തണുപ്പ് കാലാവസ്ഥയാണ്. കേരളത്തിന്റെ ഒട്ടുമിക്ക പ്രദേശത്തും ഇപ്പോൾ 40 ഡിഗ്രിയിലേറെ ചൂടാണ്. എന്നാൽ, കിഴുകാനം മേഖലയിൽ ഒമ്പത് മുതൽ 19 ഡിഗ്രിവരെ മാത്രമാണ് താപനില. നാട്ടിൻ പുറത്തുകാരുടെ ഭാഷയിൽ ഇവിടെ എ.സി കാലാവസ്ഥയാണ്. നട്ടുച്ചവെയിലിലും തണുപ്പേക്കുന്ന ഈ പ്രദേശം വരുംനാളുകളിൽ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. വേനൽക്കാല ആരംഭത്തിൽ തന്നെ ക്രമാതീതമായ താപനിലയാണ് ജില്ലയുടെ വിവിധ മേഖലകളിൽ രേഖപ്പെടുത്തുന്നത്. ഇത് ഹൈറേഞ്ചിലെ വിനോദസഞ്ചാര മേഖലകളെ തളർത്തുകയാണ്. കൂറ്റൻ മരങ്ങളാൽ ചുറ്റുമതിൽ തീർത്ത കിഴുകാനം പാതയുടെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ ഒരു തണൽ പന്തലിന്റെ അനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക. കാനനപാതക്ക് മാറ്റുകൂട്ടുന്ന കല്ലേറ്റുപാറ വെള്ളച്ചാട്ടം വേനലിന്റെ ആധിക്യത്തിൽ വറ്റിവരണ്ടെങ്കിലും ചെറിയൊരു മഴ പെയ്താൽ ഇവിടം വീണ്ടും സജീവമാകും. ആദിവാസി മേഖലകളിലേക്ക് പോകുന്ന പാതയിൽപെട്ട പ്രദേശമായതിനാൽ ഒരു പരിധി കഴിഞ്ഞാൽ വനം വകുപ്പിന്റെ അനുമതിയില്ലാതെ ഉള്ളിലേക്ക് ആർക്കും പ്രവേശനമില്ല. ഫോട്ടോ. കിഴുകാനം കാനനപാതയിൽ തണൽ വിരിച്ചു നിൽക്കുന്ന മരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.