* ലൈൻ പൊട്ടിവീണ് കൈതച്ചക്ക തോട്ടം കത്തിനശിച്ചു അഞ്ചിരി: കുട്ടപ്പൻ കവലക്ക് സമീപമുള്ള . ടവർ ലൈൻ പൊട്ടിവീണ് 100 മീറ്ററോളം ചുറ്റളവിൽ കൈതച്ചക്ക തോട്ടം കത്തി നശിച്ചു. ലൈനിന്‍റെ ഭാഗങ്ങൾ ദൂരേക്ക് തെറിച്ചു. ഇവ റോഡിലും വീടിന് സമീപവുമൊക്കെ വന്നു വീണെങ്കിലും ആർക്കും പരിക്കില്ല. ഞായറാഴ്ച വൈകീട്ട് നാലേകാലോടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ ലൈൻ പൊട്ടിവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീയണക്കാനുള്ള ശ്രമം തുടങ്ങി. കെ.എസ്.ഇ.ബി ഓഫിസിൽ വിവരമറിച്ചതിനെ തുടർന്ന് ലൈൻ ഓഫ് ചെയ്തു അപകടസാധ്യത ഒഴിവാക്കി. തൊടുപുഴ അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.