ചൂട്​; വൈദ്യുതി ഉപഭോഗം വർധിക്കുന്നു

തൊടുപുഴ: ചൂടുയരുന്നതിനാല്‍ വൈദ്യുതി ഉപഭോഗം വർധിക്കുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 87.3269 മില്യണ്‍ യൂനിറ്റിലെത്തി. ഞായറാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരമാണിത്. ഇതില്‍ 59.3974 മില്യണ്‍ യൂനിറ്റ് വൈദ്യുതി കേന്ദ്രപൂളില്‍നിന്ന്​ ദീര്‍ഘകാല കരാര്‍ പ്രകാരവും എത്തിച്ചപ്പോള്‍ 27.9295 മില്യണ്‍ യൂനിറ്റായിരുന്നു ആഭ്യന്തര ഉൽപാദനം. മാര്‍ച്ച് അഞ്ചിന് 82.75 മില്യണ്‍ യൂനിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. കഴിഞ്ഞ തിങ്കളാഴ്ച ഇത് 83.9705 മില്യണ്‍ യൂനിറ്റിലെത്തി, ചൊവ്വ- 85.1557, ബുധന്‍- 86.446, വ്യാഴം 86.5283, വെള്ളി- 87.066 മില്യണ്‍ യൂനിറ്റ് വീതമായിരുന്ന ഉപഭോഗം. അതേസമയം ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 64.09 ശതമാനമായി കുറഞ്ഞു. 2370.06 അടി വെള്ളമാണ് നിലവില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച 14.59 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് പദ്ധതിയുടെ ഭാഗമായി മൂലമറ്റത്ത്​ ഉൽപാദിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.