ചെറുതോണി: ജില്ല ആസ്ഥാന മേഖലകളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമായി. പൈനാവ്, താന്നിക്കണ്ടം, വാഴത്തോപ്പ്, മരിയാപുരം, നാരകക്കാനം മേഖലകളിലാണ് പന്നി, മ്ലാവ്, കുരങ്ങ്, തുടങ്ങിയ വന്യമൃഗങ്ങള്‍ കൂട്ടത്തോടെയെത്തി കൃഷികള്‍ നശിപ്പിക്കുന്നത്. കൂട്ടമായി കൃഷിഭൂമിയിലെത്തുന്ന ഇവ മുഴുവന്‍ കൃഷി ദേഹണ്ഡങ്ങളും നശിപ്പിക്കുകയാണ്. കപ്പ, വാഴ കൊക്കോ, തെങ്ങ്, പച്ചക്കറികളെന്നിവ കൃഷിചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. തുടർച്ചയായി നശിപ്പിക്കുന്ന സാഹചര്യത്തിൽ കപ്പകൃഷി പലരും ഉപേക്ഷിച്ചു. കഴിഞ്ഞയാഴ്ച താന്നിക്കണ്ടം വരിക്കാനിക്കല്‍ സിന്ധു ഗംഗാധരന്‍റെ പുരയിടത്തിലിറങ്ങിയ കാട്ടുപന്നികള്‍ ഒരേക്കര്‍ സ്ഥലത്തെ മുഴുവന്‍ കൃഷിയും നശിപ്പിച്ചു. മൂന്നുവര്‍ഷം പ്രായമായ 17 തെങ്ങിന്‍ തൈകള്‍, നൂറിലധികം വാഴകള്‍, കുരുമുളക് കൊടികള്‍, പച്ചക്കറികള്‍ എന്നിവയാണ് നശിപ്പിച്ചത്. രണ്ടു മൂന്ന് വര്‍ഷത്തെ അധ്വാനമാണ് ഒറ്റരാത്രികൊണ്ട് നശിപ്പിച്ചതെന്ന് സിന്ധു പറയുന്നു. അടിയന്തമായി കാട്ടുമൃഗങ്ങളെ തടയുന്നതിനുള്ള നടപടി വനംവകുപ്പ് സ്വീകരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ചിത്രം: കാട്ടുപന്നി തെങ്ങിന്‍തൈ തിന്നു നശിപ്പിച്ചനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.