മെഴുകു തിരിയിൽനിന്ന് തീ പടർന്ന് വീട്​ കത്തിനശിച്ചു

കട്ടപ്പന: അണക്കര പാമ്പുപാറയിൽ മെഴുകു തിരിയിൽനിന്ന് തീ പടർന്ന്​ വീട് കത്തിനശിച്ചു. വീട്ടിനുള്ളിൽ ഉറങ്ങിയിരുന്ന നാല്​ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുമനമേട് സുബ്രഹ്​മണ്യ‍ൻെറ വീടാണ് വെള്ളിയാഴ്ച രാത്രി കത്തിയത്. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു. രാത്രി എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. വീട്ടിനുള്ളിൽ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരിയിൽനിന്നാണ് തീ പടർന്നത്. കൂലിപ്പണിക്ക് പോയിരുന്ന സുബ്രഹ്​മണ്യൻ, മകൻ കാർത്തിക് എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. തീ ഉയരുന്നത് തൊട്ടടുത്ത്​ താമസിക്കുന്ന മകളുടെ ഭർത്താവ് കണ്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഉടൻ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.