വ്യാപാരമേഖലയെ തഴഞ്ഞ ബജറ്റ്​-മർച്ചന്‍റ്സ്​​ അസോസിയേഷൻ

തൊടുപുഴ: വ്യാപാരമേഖലയെ പൂർണമായും തഴഞ്ഞ ബജറ്റാണ്​ ധനമന്ത്രി അവതരിപ്പിച്ചതെന്ന്​ തൊടുപുഴ മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ രാജു തരണിയിൽ. മൂന്ന്​ വർഷമായി കേരളത്തിലെ വ്യാപാരികൾ ദുരിതത്തിൽ ആണ്. അവർക്ക് സഹായകരമാകുന്ന പദ്ധതികൾ ഒന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ചകിരി ഇല്ലാത്ത നാട്ടിൽ കയർ വ്യവസായത്തിന് 42 കോടി എന്ന് പറയുന്നത് തീർത്തും വിരോധാഭാസമാണ്. വ്യാപാരികൾക്ക് കൃത്യമായ ഒരു പെൻഷൻ ഏർപ്പെടുത്തുന്നതിന്​ പോലുമുള്ള സർക്കാറി‍ൻെറ വൈമനസ്യം വ്യാപാരമേഖലയെ തളർത്തുമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.