ചെറുതോണി: കോൺഗ്രസിനുണ്ടായ തെരഞ്ഞെടുപ്പുപരാജയം താൽക്കാലികം മാത്രമാണെന്നും ശക്തമായി തിരിച്ചുവരുമെന്നും എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ. 137 വർഷം പഴക്കം ചെന്ന ഈ മഹാപ്രസ്ഥാനം പല വെല്ലുവിളികളും അതിജീവിച്ചാണ് ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ അംഗത്വ കാമ്പയിൻെറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ അസി. റിട്ടേണിങ് ഓഫിസർ വി.കെ. അറിവഴകൻ, ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, എസ്. അശോകൻ, ഇ.എം. ആഗസ്തി, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, സി.പി. കൃഷ്ണൻ, ഇന്ദു സുധാകരൻ, എം.ഡി. അർജുനൻ, ആഗസ്തി അഴകത്ത് എന്നിവർ സംസാരിച്ചു. TDL congress ഡിജിറ്റൽ അംഗത്വ കാമ്പയിൻെറ ജില്ലതല ഉദ്ഘാടനം എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.