നെടുങ്കണ്ടം: റവന്യൂവിഭാഗം നെടുങ്കണ്ടത്ത് നടത്തിയ അദാലത്തില്‍ പുതിയ വായ്പകള്‍ക്ക് ഇളവ് നൽകാത്തതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. കുടിശ്ശികയില്‍ ഇളവ് അനുവദിക്കാത്ത കേസുകളില്‍ അപേക്ഷകര്‍ പരാതിയുമായി ഡെപ്യൂട്ടി കലക്ടറെ സമീപിച്ചു. ഇദ്ദേഹം ഇടപെട്ടാണ് പല വിഷയത്തിലും ഇളവ് നല്‍കിയത്. പൊതുമേഖല ബാങ്കുകളും റവന്യൂ വകുപ്പും സംയുക്തമായി നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് അദാലത് സംഘടിപ്പിച്ചത്. ഉടുമ്പന്‍ചോല താലൂക്കിലെ ആനവിലാസം, ചക്കുപള്ളം, അണക്കര, വണ്ടന്മേട്, കരുണാപുരം, പാമ്പാടുംപാറ, ഇരട്ടയാര്‍, പാറത്തോട്, കല്‍ക്കൂന്തല്‍, ഉടുമ്പന്‍ചോല, ചതുരംഗപ്പാറ, ശാന്തന്‍പാറ, പൂപ്പാറ, കാന്തിപ്പാറ, രാജകുമാരി, രാജാക്കാട്, ബൈസണ്‍വാലി, ചിന്നക്കനാല്‍ വില്ലേജുകളില്‍ വായ്പ കുടിശ്ശിക നേരിടുന്നവര്‍ക്കായാണ് അദാലത് സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫ്, തഹസില്‍ദാര്‍ എം. ബാബു, പാറത്തോട് വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.