വാഴത്തോപ്പിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

ചെറുതോണി: പഞ്ചായത്തിലെ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഴത്തോപ്പിൽ ജൽ ജീവൻ പദ്ധതിക്ക്​ തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച ഏകദിന ശിൽപശാല വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോർജ്​ പോൾ ഉദ്​ഘാടനം ചെയ്​തു. വൈസ് പ്രസിഡന്‍റ്​ മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ആസ്ഥാനമായ സോളിഡാരിറ്റി മൂവ്മെന്‍റ്​ ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ നിർവഹണ സഹായ ഏജൻസി. 2024 മാർച്ച് 31നുമുമ്പ്​ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കരയോഗം നവതി സമ്മേളനം തൊടുപുഴ: 1931 ജനുവരി രണ്ടിന്​ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച കാപ്പ്​​ 412ാം നമ്പർ എൻ.എസ്​.എസ്​ കരയോഗം നവതി സമ്മേളനം ഞായറാഴ്ച നടക്കും.​ വൈകീട്ട്​ മൂന്നിന്​ എൻ.എസ്​.എസ്​ എൽ.പി സ്കൂൾ കെട്ടിട സമുച്ചയം, വിദ്യാധിരാജ ഓഡിറ്റോറിയം, പുതിയ കരയോഗം ഓഫിസ്​, നവീകരിച്ച ശ്രീഭദ്ര ഓഡിറ്റോറിയം എന്നിവയുടെ ഉദ്​ഘാടനം എൻ.എസ്​.എസ്​ താലൂക്ക്​ യൂനിയൻ പ്രസിഡന്‍റ്​ കെ.കെ. കൃഷ്ണപിള്ള നിർവഹിക്കും. തുടർന്ന്​ കരയോഗം പ്രസിഡന്‍റ്​ പി.ജി. മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ നവതി ആഘോഷ സമാപന സമ്മേളനം ​നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.