കുമളി: കടുത്ത വേനൽചൂടിൽ കുടിവെള്ളം കിട്ടാതെ നാട്ടുകാർ വലയുമ്പോൾ ദിവസങ്ങളായി വെള്ളം റോഡിൽ ഒഴുകുന്നു. കുമളി ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെട്ട ഒട്ടകത്തലമേട്ടിലെ ജലസംഭരണ ടാങ്കിൽനിന്നുള്ള ജലമാണ് കുമളി ഒന്നാം മൈലിൽ ഒഴുകി പാഴാകുന്നത്. ഇതിനു പുറമെ തേക്കടി റോഡരുകിൽ മാസങ്ങളായി വെള്ളം ഒഴുകി പാഴായിട്ടും അധികൃതർക്ക് അനക്കമില്ല. ഒന്നാം മൈൽ ടൗണിൽ ദിവസങ്ങളായി വെള്ളം റോഡിലേക്ക് ചീറ്റിത്തെറിച്ച് നാട്ടുകാർക്കും വാഹനങ്ങൾക്കും യാത്രക്കാർക്കും പ്രയാസം സൃഷ്ടിച്ചിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. തേക്കടി തടാകത്തിൽനിന്ന് ഒട്ടകത്തലമേട്ടിലെ ടാങ്കിൽ ജലം സംഭരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. കൊല്ലംപട്ടട, കുരിശുമല, അമരാവതി, തേക്കടി വാർഡ്, ടൗൺ വാർഡ്, ചോറ്റുപാറ, സ്പ്രിങ് വാലി, വിശ്വനാഥപുരം, ഓടമേട് തുടങ്ങി പഞ്ചായത്തിലെ ഒമ്പത് വാർഡുകളിൽ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി. പൈപ്പിലൂടെ എത്തുന്ന ജലം മാത്രം ആശ്രയിച്ചാണ് ഉയർന്ന പ്രദേശത്തെ നാട്ടുകാർ കഴിയുന്നത്. ജലവിതരണം മുടങ്ങിയതോടെ നാട്ടുകാർ സ്വകാര്യ വ്യക്തികളിൽനിന്ന് വില നൽകിയാണ് വാങ്ങുന്നത്. ഇതോടെ ഇടക്കാലത്ത് സജീവമല്ലാതിരുന്ന ജലവിൽപന സംഘങ്ങൾ കൂടുതലായി രംഗത്തുണ്ട്. കുഴൽകിണറുകളിൽനിന്ന് ജലം ഊറ്റിയാണ് സ്വകാര്യ വിൽപനക്കാർ ആവശ്യക്കാർക്ക് എത്തിക്കുന്നത്. ഓരോ സ്ഥലത്തും ഒന്നിലധികം കുഴൽകിണറുകൾ നിർമിക്കുന്നതു വഴി ഭൂഗർഭ ജലസ്ത്രോതസ്സ് നശിപ്പിക്കുന്ന നിലയിലാണ് ജലസേചന വകുപ്പ് അധികൃതരുടെ അനാസ്ഥ വഴിയൊരുക്കുന്നത്. cap: കുമളി ഒന്നാം മൈലിൽ പാഴാകുന്ന കുടിവെള്ളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.