നെടുങ്കണ്ടം: കരുണാപുരം ഗ്രാമപഞ്ചായത്തില്‍ വനിത സംഗമവും സ്നേഹാദരവും പ്രസിഡന്‍റ് മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ റാബീ സിദ്ദീഖ് അധ്യക്ഷത വഹിച്ചൂ. യുക്രെയ്നില്‍നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാർഥിനി സ്നേഹ സജി, ഹരിതകര്‍മ സേന വനിത ഡ്രൈവര്‍ സോണി ഷൈജന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനീത, ഡോ. നസീബ, ആരോഗ്യ വകുപ്പിലെ വനിത ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ആദരിച്ചു. വൈസ് പ്രസിഡന്‍റ് പി.ആര്‍. ബിനു, ശോഭനാമ്മ ഗോപിനാഥന്‍, മാത്തുക്കുട്ടി മറ്റപ്പള്ളില്‍, ജയ് തോമസ്, നടരാജ പിള്ള, ആന്‍സി തോമസ്, ശ്യാമള മധുസൂദനന്‍, സതി അനില്‍കുമാര്‍, ബിന്‍സി വാവച്ചന്‍, ലത ഗോപകുമാര്‍, ഷോളി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. idl ndk കരുണാപുരം ഗ്രാമപഞ്ചായത്തില്‍ വനിത ദിനാഘോഷം പ്രസിഡന്‍റ് മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.