നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പുഷ്പക്കണ്ടം-രത്തിനക്കുഴി-ആനക്കല്ല് റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ പ്രദേശവാസികൾ റോഡില്‍ ഏലവും വാഴയും നട്ട് പ്രതിഷേധിച്ചു. പുഷ്പക്കണ്ടത്തുനിന്ന് രത്തിനക്കുഴി വരെ രണ്ട് കി.മീ. റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. ഇതുവഴി കാല്‍നടപോലും അസാധ്യമാണ്. ഓട്ടോകൾ ഇതുവഴി ഓട്ടം വരാറില്ല. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. രത്തിനക്കുഴിയില്‍നിന്ന് പുഷ്പക്കണ്ടം സ്കൂളിലേക്ക് മുമ്പ് 500 രൂപയാണ് സ്കൂള്‍ ബസുകൾ ഈടാക്കിയിരുന്നത്. എന്നാല്‍, റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ഇത് 800 രൂപയാക്കി. പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകവഴിയാണിത്. രത്തിനക്കുഴിയില്‍നിന്ന് ആനക്കല്ലിനുള്ള ഒന്നര കി.മീറ്ററും തകര്‍ന്നു. ഇതിനിടെ നാട്ടുകാര്‍ പിരിവെടുത്ത് 20,000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, ശക്തമായ മഴവെള്ളത്തില്‍ വീണ്ടും തകര്‍ന്നു. കലുങ്കിന് പകരം പൈപ്പ് സ്ഥാപിച്ചെങ്കിലും പൈപ്പില്‍ മാലിന്യവും ചപ്പു ചവറുകളും അടിഞ്ഞ് വെള്ളം ഒഴുകാതായി. 2011ല്‍ കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ ആയിരിക്കെ 60 ലക്ഷം ചെലവഴിച്ച് ടാര്‍ ചെയ്തിരുന്നു. പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഫണ്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മഴക്കാലം എത്തുംമുമ്പ് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ജനപ്രതിനിധികളെ വഴിയില്‍ തടയാനാണ് തീരുമാനം. idl ndk പുഷ്പക്കണ്ടം -രത്തിനക്കുഴി റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ റോഡില്‍ ഏലവും വാഴയും നട്ട് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.