സെക്യൂരിറ്റി ഡിപ്പോസിറ്റ് കൈപ്പറ്റണം

ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഐ.ടി.ഐയില്‍നിന്ന്​ ജൂലൈ 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഇനിയും കൈപ്പറ്റാത്തവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ബാങ്ക് പാസ്ബുക്കി‍ൻെറ പകര്‍പ്പും മാര്‍ച്ച് 21നകം ഐ.ടി.ഐ ഓഫിസില്‍ സമര്‍പ്പിക്കണം. സമയപരിധി പാലിക്കാത്ത ട്രെയിനികളുടെ തുക ഇനിയൊരറിയിപ്പില്ലാതെ സര്‍ക്കാറിലേക്ക് തിരിച്ചടക്കുന്നതാണെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. പ്രോജക്ട് അസി. ഒഴിവ് തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍ പ്രായമുള്ള (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവുണ്ട്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളില്‍നിന്ന്​ 11ന് അഞ്ചുമണിക്ക്​ മുമ്പ്​ സെക്രട്ടറി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, കോലാനി പി.ഒ, തൊടുപുഴ മേല്‍വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റ്​ പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.