ചെറുതോണി: കഞ്ഞിക്കുഴി കുറ്റിയാനിക്കല്‍ ലൗലിയുടെ വീട് രാത്രിയുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചു. ഇടുക്കിയില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അതിവേഗം തീ മച്ചിലേക്കും അതുവഴി മേല്‍ക്കൂരയിലേക്കും പടരുകയായിരുന്നു. 300 കിലോയോളം ഉണക്ക കുരുമുളക് വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇത് പൂര്‍ണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു. FOTO - FIRE ACSIDENT കത്തിനശിച്ച കഞ്ഞിക്കുഴി കുറ്റിയാനിക്കല്‍ ലൗലിയുടെ വീട് വണ്ടന്മേട് പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ് കട്ടപ്പന: യു.ഡി.എഫിൻെറ നേതൃത്വത്തിൽ വണ്ടന്മേട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 18 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് -9, യു.ഡി.എഫ് -5, ബി.ജെ.പി -3, സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽ.ഡി.എഫ് സ്വതന്ത്ര സൗമ്യ എബ്രഹാം ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗിച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ചതോടെ പൊലീസ് പിടിയിലാകുകയും സ്ഥാനം രാജിവെക്കുകയും ചെയ്തു. ഇതോടെ എൽ.ഡി.എഫിൻെറ അംഗസംഖ്യ എട്ടായി കുറഞ്ഞു. കട്ടപ്പന ബി.ഡി.ഒക്കാണ് നോട്ടീസ് നൽകിയത്. സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയുടെ പിന്തുണയും യു.ഡി.എഫിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.