റീഡിങ് കോർണറിൻെറ ഉദ്ഘാടനം ചെറുതോണി: കഞ്ഞിക്കുഴി എസ്.എൻ.യു.പി സ്കൂൾ നങ്കിസിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ വായനശീലം വളർത്തുക ലക്ഷ്യത്തോടെ നടത്തുന്ന പബ്ലിക് റീഡിങ് കോർണറിന്‍റെ വിതരണോദ്ഘാടനവും പരിമിതികളെ അതിജീവിച്ച് ഇന്ത്യ -ഏഷ്യ ബുക്ക് ഓഫ് റെക്കോഡിനൊപ്പം ഗ്രാൻഡ് മാസ്റ്റർ പദവിയും നേടിയ പൂർവ വിദ്യാർഥി ടി.ഡി പ്രമോദിനെ ആദരിക്കൽ ചടങ്ങും നടത്തി. എസ്.എൻ ഡി.പി ശാഖ പ്രസിഡന്‍റ് വിജയൻ പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സുനോജ് കുന്നത്ത് അധ്യക്ഷതവഹിച്ചു മതേഴ്‌സ് ഹോസ്പിറ്റൽ എം.ഡി. റഷീദ്, എം.ആർ.സി ക്ലിനിക് സ്റ്റാഫുകളായ സിന്ധു, ഷിംന എന്നിവർ പുസ്തകങ്ങളും സ്റ്റാൻഡും ഏറ്റുവാങ്ങി. പി.ടി.എ വൈസ് പ്രസിഡന്‍റ് പി.എസ്. ബിനുമോൻ , എം.പി.ടി.എ പ്രസിഡന്‍റ് ജയമ്മ മണികണ്ഠൻ, കൃഷ്ണ പി.രാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.