കെ. സുധാകരന്‍റെ നിലപാട്​ കർഷകവഞ്ചന -ഹൈറേഞ്ച്​ സംരക്ഷണ സമിതി

തൊടുപുഴ: ഗാഡ്​ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ച്​ സംസാരിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ ഹൈറേഞ്ച്​ സംരക്ഷണ സമിതി. കഴിഞ്ഞദിവസം തൊടുപുഴയിൽ സംസാരിക്കവെ ഗാഡ്ഗിൽ റിപ്പോർട്ടിന്‍റെ കാര്യത്തിൽ കോൺഗ്രസിന് തെറ്റുപറ്റിയെന്നും റിപ്പോർട്ടിനൊപ്പം നിന്ന പി.ടി. തോമസിന്‍റെ നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചെന്നും കെ. സുധാകരൻ പറഞ്ഞിരുന്നു. സുധാകരന്‍റെ പരാമർശങ്ങൾ കർഷക ജനതയെ വഞ്ചിക്കുന്ന നിലപാടാണ്​ എന്നാണ്​ സമിതിയുടെ ആരോപണം. ഗാഡ്​ഗിൽ റിപ്പോർട്ടിനെ എതിർത്തതിൽ പശ്ചാത്തപിക്കുകയാണെന്ന്​ പറഞ്ഞ സുധാകരൻ, അതിജീവനത്തിനായി ചെറുത്തുനിന്ന പശ്ചിമ ഘട്ടത്തിലെ ജനങ്ങളെ ഒന്നടങ്കം അധിക്ഷേപിച്ചതായി സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി. ചർച്ചകളില്ലാതെ ഏകപക്ഷീയമായി ഉണ്ടാക്കിയ റിപ്പോർട്ടുവഴി കാർഷിക വൃത്തിക്ക്​ നിയന്ത്രണം വരുമെന്നും കൈവശ ഭൂമിക്ക്​ പട്ടയം നിഷേധിക്കപ്പെടുമെന്നും തിരിച്ചറിഞ്ഞപ്പോൾ കർഷകർ ചെറുത്തുനിൽക്കുകയായിരുന്നു. ഈ യാഥാർഥ്യം ഇപ്പോൾ കണ്ടില്ലെന്ന്​ നടിക്കുന്നതിന്​ പിന്നിൽ മറ്റ്​ ലക്ഷ്യങ്ങളുണ്ട്​. കർഷകരോട് പ്രതിബദ്ധത പുലർത്താത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും നിലനിൽപില്ലെന്ന്​ സുധാകരൻ ഓർക്കണമെന്നും സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധകാരികളായ ആർ. മണിക്കുട്ടൻ, സി.കെ മോഹനൻ, മൗലവി മുഹമ്മദ്‌ റഫീഖ് അൽ കൗസരി എന്നിവർ പറഞ്ഞു. ബാല ക്ഷീരകർഷകനെ ആദരിച്ചു വെട്ടിമറ്റം: വിദ്യാർഥിയായിരിക്കെ മികച്ച ക്ഷീരകർഷകനായ വെട്ടിമറ്റം വിമല പബ്ലിക് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മാത്യൂസ് ബെന്നിയെ സ്കൂൾ മാനേജ്മെന്‍റിന്‍റെ നേതൃത്ത്വത്തിൽ ആദരിച്ചു. വനിത ശിശുക്ഷേമ സമിതി അംഗങ്ങൾ മൊമന്‍റോ നൽകി. സ്കൂൾ മാനേജർ സിസ്റ്റർ തെയോഡേഷ്യ, സിസ്റ്റർ ആൻ മേരി, വനിത ശിശുക്ഷേമ വകുപ്പ് കോഓഡിനേറ്റർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ചിത്രം: TDL student മികച്ച ക്ഷീരകർഷകനായ എട്ടാംക്ലാസ് വിദ്യാർഥി മാത്യൂസ് ബെന്നിയെ മൊമന്‍റോ നൽകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.