നെടുങ്കണ്ടം: കമ്പംമെട്ട് പുറ്റടി റോഡില്‍ മുങ്കിപ്പള്ളം ഭാഗത്ത് റോഡിനിരുവശവും മാലിന്യം തള്ളുന്നത് പതിവായി. ഇവ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നത് വാഹനയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വിനയായി. രാത്രിയുടെ മറവില്‍ ചാക്കിലും മറ്റും കെട്ടി മാലിന്യം വാഹനങ്ങളിലും മറ്റും കൊണ്ടുവന്നാണ് ഇവിടെ തള്ളുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്ന് പച്ചക്കറി വാങ്ങാന്‍ പോകുന്ന വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് ഇവിടെ റോഡരികില്‍ തട്ടുകയാണത്രെ. റോഡിനിരുവശവും കൈത്തോടുകളിലും കലുങ്കിന് സമീപത്തുമാണ് മാലിന്യ ചാക്കുകള്‍ ഇടുന്നത്. കോഴി മാലിന്യവും ഇറച്ചിയുടെ അവശിഷ്ടങ്ങളും പഴം പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും തള്ളുന്നുണ്ട്. മാലിന്യം നായ്ക്കള്‍ കടിച്ചുവലിച്ച് റോഡിലും മറ്റും ഇടുകയും മേഖലയില്‍ ദുർന്ധം വമിക്കുകയും ചെയ്യുന്നു. റോഡിലൂടെ കാല്‍നടപോലും ദുഷ്‌കരമായ അവസ്ഥയിലാണ്. മുമ്പും നിരവധിതവണ കോഴി മാലിന്യം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി മേഖലയില്‍ തട്ടിയിട്ടുണ്ട്. ദുര്‍ഗന്ധം സഹിക്കാനാവാതെ വരുമ്പോള്‍ നാട്ടുകാര്‍ കുഴികുത്തി മൂടുകയാണ് പതിവ്. റോഡരികിൽ മാലിന്യം തട്ടിയാല്‍ പിഴ ഈടാക്കുമെന്ന കരുണാപുരം പഞ്ചായത്തിന്‍റെ ബോര്‍ഡിന് താഴെയാണ് മാലിന്യം കൂടുതലും തള്ളുന്നത്. idl ndk കമ്പംമെട്ട്-പുറ്റടി റോഡില്‍ മുങ്കിപ്പള്ളം ഭാഗത്ത് മാലിന്യം ചാക്കില്‍കെട്ടി തള്ളിയിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.