കാട്ടുപോത്ത് വേട്ട; നാടന്‍ തോക്കുകളുമായി എട്ടുപേര്‍ അറസ്റ്റില്‍

അടിമാലി: കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ എട്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. രണ്ട് നാടന്‍തോക്കുകളും പിടികൂടി. മാമലക്കണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍ (രാധാകൃഷ്ണന്‍-32), അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58) ശക്തിവേല്‍ (22) ഒഴുവത്തടം സ്വദേശി മനീഷ്(രഞ്ചു 39), പത്താംമൈല്‍ സ്രാമ്പിക്കല്‍ ആഷിഖ് (26), മാങ്കുളം സ്വദേശി ശശി (58), അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ് (35), കൊരങ്ങട്ടികുടിയില്‍ സാഞ്ചോ (36) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിന്‍റെ നേതൃത്വത്തിൽ വനപാലകർ അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളും പിടികൂടി. മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ചുകയറി കാട്ടുപോത്തിനെ വെടിവെച്ചുകൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്‍പന നടത്തുകയും ചെയ്ത സംഭവത്തിലാണ് ഇവരെ പിടികൂടിയത്. വെടിവെക്കാന്‍ ഉപയോഗിച്ചത് നാടന്‍ ഇരട്ടക്കുഴല്‍ തോക്കുകളാണ്. കൂടാതെ വാക്കത്തി ഉൾപ്പെടെ മാരകായുധങ്ങളും പിടികൂടി. ആദിവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ്​ നെല്ലിപ്പാറ വനത്തില്‍നിന്ന് കാട്ടുപോത്തി​ന്‍റെ തലയും തൊലിയും കണ്ടെത്തിയിരുന്നു. ഇതിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാട്ടുപോത്തിന്‍റെ ഇറച്ചി വില്‍പന നടത്തിയതായി വനപാലകര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. റേഞ്ച് ഓഫിസര്‍ക്ക് പുറമെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബിനോജ്, സെക്​ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി.ജി. സന്തോഷ്, വി.എസ്. സജീവ്, സുധമോള്‍ ഡാനിയേല്‍ ബി.എഫ്. മാരായ എ. അന്‍വര്‍, വി.എം. കുമാര്‍, എ.കെ. അഖില്‍, പി.എ അഭിലാഷ്, പി.യു. ജോബി, വിജു രാഘവന്‍, ബെന്നി ജയിംസ്, പത്മനാഭന്‍, ഷെജിന്‍ ജോണ്‍സി ജോണ്‍സണ്‍ എന്നിവരും പ​ങ്കെടുത്തു. idg adi 1 kattupoth vetta കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വില്‍പന നടത്തിയ സംഭവത്തില്‍ വനപാലകര്‍ പിടികൂടിയ പ്രതികളും തോക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.