തൊടുപുഴ: വനിത ശിശുവികസന വകുപ്പ് വനിത ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിവരുന്ന പരിപാടികളുടെ ഭാഗമായി 'സ്ത്രീധന സമ്പ്രദായം കാലഹരണപ്പെടും' തലക്കെട്ടില്‍ കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ജില്ലതല സംവാദമത്സരം നടത്തി. ജന്‍ഡര്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല വനിത ശിശു വികസന ഓഫിസും മഹിള ശക്തികേന്ദ്ര ഇടുക്കിയും സംയുക്തമായാണ് നടത്തിയത്. വാഴത്തോപ്പ് പാപ്പന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ല വനിത ശിശുവികസന ഓഫിസര്‍ ഗീതാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് അധ്യക്ഷതവഹിച്ചു. TDL SAMVADAM ജില്ല വനിത ശിശുവികസന ഓഫിസര്‍ ഗീതാകുമാരി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട് തൊടുപുഴ: ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളിലേക്കും, മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കും കൗണ്‍സലിങ്ങിനായി സന്നദ്ധ സേവനത്തിന് താൽപര്യമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ള സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. താൽപര്യമുള്ളവര്‍ ഇടുക്കി അഡീഷനല്‍ പൊലീസ് സൂപ്രണ്ടിനെ മാര്‍ച്ച് 12ന് മുമ്പ് സന്നദ്ധത അറിയിക്കണം. ഫോണ്‍: 9497990053, 04862 232354.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.