കട്ടപ്പന: സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും ജനപ്രതിനിധികള്‍ ബോധവാന്മാരാകണമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ പറഞ്ഞു. വനിത ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് കട്ടപ്പന അഡീഷനല്‍ പ്രോജക്ട് സംഘടിപ്പിക്കുന്ന ജന്‍ഡര്‍ അവെര്‍നസ് വണ്ടന്മേട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാമചന്ദ്രന്‍, വണ്ടന്മേട് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ജി.പി. രാജന്‍, വണ്ടന്മേട്, ചക്കുപള്ളം, ഇരട്ടയാര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, സര്‍ക്കാര്‍-അർധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.