തൊടുപുഴ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൻെറ ആഭിമുഖ്യത്തില്‍ ജില്ലയിലെ കമ്പോളങ്ങളെക്കുറിച്ചുള്ള സർവേയുടെ വിവരശേഖരണം ആരംഭിച്ചു. കാര്‍ഷികമേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ നിലവിലെ പ്രവര്‍ത്തന രീതികളെയും കുറിച്ചുള്ള സമഗ്രപഠനമാണ് നടത്തുന്നത്. കേരളത്തിലെ കാര്‍ഷിക ഉൽപന്നങ്ങളുടെ വില്‍പന നടക്കുന്ന മൊത്ത/ചില്ലറ വ്യാപാര കമ്പോളങ്ങളുടെ മേല്‍വിലാസപ്പട്ടിക തയാറാക്കുക, അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ലഭ്യത മനസ്സിലാക്കുക, വ്യാപാരികള്‍ ആശ്രയിക്കുന്ന സംഭരണശാലകളുടെ വിവരം തയാറാക്കുക, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരശേഖരണം എന്നിവയാണ് പ്രധാന ലക്ഷ്യം. സര്‍വേ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പില്‍നിന്ന് വിവരശേഖരണത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ക്യത്യമായി വിവരങ്ങള്‍ നല്‍കി ആസൂത്രണ വികസന പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.