അടൂർ: പ്രതിസന്ധി നേരിടുന്ന നിർമാണമേഖലക്ക് വീണ്ടും പ്രഹരമേൽപിച്ച് പാറക്കും പാറ ഉൽപന്നങ്ങൾക്കും ക്ഷാമം ഏറുന്നു. ജില്ലയിലെ നിലവിലുള്ള പാറമടകൾക്കുള്ള പ്രവർത്തനാനുമതി സർക്കാർ പുതുക്കിനൽകാത്തതിനാൽ നിർമാണങ്ങൾ പാടെ നിലച്ചു. കൂടാതെ മെറ്റൽ, എംസാൻഡ്, പിസാൻഡ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് നിയന്ത്രണമില്ലാതെ വില വർധിപ്പിക്കുകയുമാണ്. ഇനിയൊരു വില വർധന കരാർ സംഘടനകളുടെയും നർമാണ ഏജൻസികളുടെയും ജില്ല ഭരണകൂടത്തിൻെറയും സാന്നിധ്യത്തിൽ ചർച്ചചെയ്ത് മാത്രമേ പാടുള്ളൂവെന്ന കരാർ, ക്രഷർ ഉടമകൾ ലംഘിക്കുകയാണ്. ഇതുകൂടാതെ സിമന്‍റ് വിലയും ഗണ്യമായി വർധിച്ചു. ചാക്ക് ഒന്നിന് 50 രൂപയോളം വർധനയുണ്ട്. കമ്പിയുടെ വിലയിലും വൻ വർധനയാണുള്ളത്. സാമ്പത്തികവർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം മുന്നിൽ നിൽക്കെയാണ് ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകുന്നത്. അമിതമായി വില വർധിപ്പിച്ച ക്രഷർ ഉൽപന്നങ്ങളുടെ ഉടമകളുടെ തീരുമാനം ഉടൻ പിൻവലിക്കണമെന്നും പാറമടകൾ നിയമപരമായി പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നും ഇക്കാര്യത്തിൽ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ജോർജ് സൈബു യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.