add to p2 lead മുട്ടം: കൊല്ലംകുന്ന് മലയിലെ കാട്ടുതീ നിയന്ത്രണ വിധേയമായത് മൂന്നാംദിവസം. ബുധനാഴ്ച ആരംഭിച്ച കാട്ടുതീ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നിയന്ത്രണവിധേയമായത്. ഫയർഫോഴ്സിനും നാട്ടുകാർക്കും എത്താൻ പ്രയാസമായ മലഞ്ചെരുവ് സ്വയമേ കത്തിത്തീരുകയായിരുന്നു. ചിലയിടങ്ങളിൽ നാട്ടുകാർ തല്ലിക്കെടുത്തിയെങ്കിലും പാറക്കെട്ടുകളിലേക്ക് എത്തിപ്പെടാനായില്ല. മരങ്ങളും ചെറു ജീവജാലങ്ങളും കാട്ടുതീയിൽ കത്തിയമർന്നു. മൂന്നുദിവസം കത്തിനിന്ന തീ ജനവാസമേഖലക്ക് തൊട്ടടുത്തുവരെ എത്തിയിരുന്നു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് വീടുകളിലേക്ക് എത്താതെ ഫയർ ലൈൻ തെളിച്ച് തീ നിയന്ത്രിച്ചത്. മൂന്ന് ദിവസം തീ കത്തിനിന്ന പ്രദേശങ്ങൾ എം.പി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് കൊല്ലംകുന്ന് മലയിൽ എം.പി എത്തിയത്. tdl mltm 5 കാട്ടുതീ പടർന്നുപിടിച്ച കൊല്ലംകുന്ന്മല എം.പി ഡീൻ കുര്യാക്കോസ് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.