വീടുനിർമാണ വസ്തുക്കൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു

ചെറുതോണി: വെൺമണിയിൽ വീട് നിർമാണത്തിനായി സൂക്ഷിച്ച സാമഗ്രികളിൽ ഉപ്പ് വിതറിയതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെൺമണി ഇഞ്ചപ്പാറയിലാണ് രാത്രി സാമൂഹികവിരുദ്ധർ ഉപ്പ്​ വിതറി എം സാൻഡും മിറ്റലും നശിപ്പിച്ചത്. വീടിന്‍റെ മേൽക്കൂര വാർക്കുന്നതിനായി സൂക്ഷിച്ചിരുന്ന ആറ്​ ലോഡ് എം സാൻഡും ആറ്​ ലോഡ് മീറ്റലും ഇതോടെ ഉപയോഗശൂന്യമായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ്​ സാമൂഹികവിരുദ്ധർ വീടിന്‍റെ വൈദ്യുതി മീറ്ററും നശിപ്പിച്ചിരുന്നു. വീടിന്‍റെ കരാറുകാരൻ പുളിയംമാക്കൽ ജയിംസിന്‍റെ പരാതിയിൽ കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.