മരച്ചീനി വില ഉയരുന്നു; കർഷകർക്ക്​ നല്ലകാലം

ചെറുതോണി: ഹൈറേഞ്ചുകാരുടെ ഇഷ്ട വിഭവമായ കപ്പക്ക്​ വില ഉയരുന്നു. തുടർച്ചയായ വിലക്കുറവും കാട്ടുമൃഗങ്ങളുടെ ആക്രമണവും മൂലം നിരാശയിലായ മരച്ചീനി കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്​ ഇപ്പോഴത്തെ മാറ്റം. മാർക്കറ്റിൽ 15 രൂപക്ക്​ കിട്ടിക്കൊണ്ടിരുന്ന മരച്ചീനിക്ക്​ ഇപ്പോൾ 30 രൂപയിലെത്തി. ഇതിന് ആനുപാതികമായ വില കർഷകനും ലഭിക്കും. ഹൈറേഞ്ചിൽ ഒരുകിലോ പച്ചക്കപ്പക്ക്​ 50 രൂപ വരെ കിട്ടിക്കൊണ്ടിരുന്ന കാലമുണ്ടായിരുന്നു. വാട്ടി ഉണക്കിക്കൊടുത്താൽ അന്ന്​ കിലോക്ക് 120 രൂപ വരെ കിട്ടുമായിരുന്നു. കുടിയേറ്റ കാലത്ത് ഹൈറേഞ്ചുകാരുടെ പ്രധാന ഭക്ഷണമായിരുന്നു കപ്പയും കാന്താരിമുളകും. വില കുറഞ്ഞതോടെ കർഷകരുടെ എണ്ണവും കുറഞ്ഞു. ഒരു പതിറ്റാണ്ടു മുമ്പുവരെ ഒരു ചുവട് കപ്പയിൽനിന്ന്​ 10 കിലോ മുതൽ 15 കിലോ വരെ വിളവു കിട്ടുമായിരുന്നു. ഇപ്പോൾ മണ്ണിന്‍റെ ഫലഭൂയിഷ്ടി കുറഞ്ഞു. ഇതോടെ, ഒരു ചുവട്ടിൽനിന്ന്​ അഞ്ച്​ കിലോ കപ്പ വരെയാണ്​ പരമാവധി കിട്ടുന്നത്. അടുത്തകാലത്തായി കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലുള്ള വ്യാപാരികൾ വണ്ടിയിൽ കപ്പ എത്തിച്ചുനൽകുന്നുണ്ട്. ഇതോടെ സ്ഥലവാസികളായ കർഷകർ പ്രതിസന്ധിയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.