താല്‍ക്കാലിക വാര്‍ഡന്‍: വാക്-ഇന്‍ ഇന്‍റര്‍വ്യൂ

ഇടുക്കി: നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ല സ്പോര്‍ട്സ് അക്കാദമിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഒരു പുരുഷ വാര്‍ഡനെയും വനിത വാര്‍ഡനെയും നിയമിക്കുന്നതിനുള്ള വാക്-ഇന്‍ ഇന്റര്‍വ്യൂ 10ന് ഉച്ചക്ക്​ രണ്ടിന്​ പൈനാവിലെ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ നടത്തും. 35 വയസ്സിന് മുകളില്‍ പ്രായമുള്ള പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പുരുഷന്മാരും വനിതകളും ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രണ്ടുമണിക്ക് ജില്ല സ്പോര്‍ട്സ് കൗണ്‍സിലില്‍ ഹാജരാകണം. വിമുക്തഭടന്മാര്‍ക്കും, കായികതാരങ്ങള്‍ക്കും മുന്‍ഗണന. ഫോണ്‍: 9447243224, 04862 232499. കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു തൊടുപുഴ: കേരള ഷോപ്സ് ആൻഡ്​ കമഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്​ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷത്തില്‍ ബിരുദ/ബിരുദാനന്തര, പ്രഫഷനല്‍ കോഴ്സുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തൊടുപുഴയിലുള്ള ജില്ല എക്സിക്യൂട്ടിവ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31. കേരളത്തിന്​ പുറത്തുള്ള സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്സ് പൂര്‍ത്തിയാക്കിയവര്‍, കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന ഇക്വവലന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ 04862 229474.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.